ഇനി ആയുർവേദ ഡോക്ടർമാരും കണ്ണ് പരിശോധിക്കും : ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി നൽകിയതായി മന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

Advertisements

അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Hot Topics

Related Articles