അയ്മനം: നമ്പർ വൺ പഞ്ചായത്തിലെ കോടികളുടെ അഴിമതിക്കെതിരെ, സ്വകാര്യ ആശുപത്രിക്കർ പുറമ്പോക്ക് കയ്യേറി കെട്ടിടം പണിതതിന് നിയമ വിരുദ്ധമായി നമ്പർ ഇട്ടു കൊടുത്തും, ‘ഇല്ലാത്ത കെട്ടിടത്തിന് ഭരണ സമിതിയുടെ അനുവാദത്തോടെ നമ്പർ ഇട്ട് കൊടുത്ത് കോടികൾ തട്ടിക്കാൻ ഒത്താശ ചെയ്തു കൊടുത്തു അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്ത ‘അയ്മനം പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ ബി.ജെ.പി പ്രത്യക്ഷ സമരപരിപാടികൾ നടത്തുന്നു.
ബി. ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രഭാരി ടി.എൻ ഹരികുമാർ സമരാഹ്വാനം ചെയ്തു. പഞ്ചായത്ത് പാർലമെൻറി പാർട്ടി ലീഡർ ജയകുമാർ, വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ദേവകി ടീച്ചർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി.പി.പ്രതാപൻ ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻ മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ആശാ റെജികുമാർ,
വാർഡ് മെമ്പർമാരായ, ബിന്ദു ഹരികുമാർ , പ്രസന്ന വിജയൻ , സുനിത അഭിഷേക്, പ്രമോദ് തങ്കച്ചൻ, അനു ശിവപ്രസാദ്, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേഷ് കൃതജ്ഞതയും പറഞ്ഞു.