അയ്മ‌നം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് 100 മത്‌ വാർഷികം : അയ്‌മനം പഞ്ചായത്തിന്‌ ആംബുലൻസ്‌ കൈമാറി

ഫോട്ടോ : അയ്മ‌നം വില്ലേജ് സർവ്വീസ് സഹകരണ ബാങ്കിന്റെ 100 മത്‌ വാർഷികത്തിന്റെ ഭാഗമായി അയ്‌മനം പഞ്ചായത്തിന്‌ നൽകുന്ന ആംബുലൻസിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്‌ കൈമാറുന്നു

Advertisements

അയ്മ‌നം : വില്ലേജ് സർവ്വീസ് സഹകരണ ബാങ്കിന്റെ 100 മത്‌ വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾക്കായി അയ്‌മനം പഞ്ചായത്തിന്‌ ആംബുലൻസ്‌ കൈമാറി. മന്ത്രി വി എൻ വാസവൻ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്‌ ആംബുലൻസിന്റെ താക്കോൽ കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ റിസ്‌ക്‌ -ഫണ്ടിന്‌ അർഹരായ ഏഴ്‌ പേർക്ക്‌ 10.70 ലക്ഷം രൂപ മന്ത്രി കൈമാറി.ബാങ്ക് പ്രസിഡന്റ് ഒ ആർ പ്രദീപ്‌കുമാർ അധ്യക്ഷനായി.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്‌ണൻ,ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ,സഹകരണ ജോയിന്റ്‌ രജിസ്ട്രാർ പി പി സലിം,അസി. രജിസ്ട്രാർ കെ പി ഉണ്ണികൃഷ്‌ണൻ നായർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ഷാജിമോൻ,രതീഷ് കെ വാസു,അയ്‌മനം പഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ,സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്,സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ,ബാങ്ക്‌ ഡയറക്ട‌ർ ബോർഡംഗം ബെന്നി സി പൊന്നാരം,കോൺഗ്രസ് അയ്മനം മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി,ബാങ്ക് മുൻ പ്രസിഡന്റുമാരായ കെ കെ ഭാനു,കെ കെ കരുണാകരൻ എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മിനി മനോജ് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി എസ് രഞ്ജിത നന്ദിയും പറഞ്ഞു.

Hot Topics

Related Articles