അയ്മനത്ത് തകർന്ന റോഡ് നന്നാക്കാൻ ചെളിയിൽ കിടന്ന് ഉരുണ്ട് നാട്ടുകാരുടെ പ്രതിഷേധം : പ്രതിഷേധിച്ചത് അയ്മനം നിവാസികൾ

അയ്മനം/കരീമഠം: ഒന്നാം വാർഡിലെ കൊല്ലത്തുകരി- കരീമഠം റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കരീമഠം പൗരസമിതിയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ കൊല്ലത്തുകരി- കരീമഠം റോഡിൽ ചെളിയിൽ കിടന്നും റോഡിൽ ഞാറുനട്ടും പ്രതിക്ഷേധ സമരം നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

Advertisements

കരീമഠത്തിലെ ഗവ. സ്കൂളിലേക്കും, ആയുർവേദ ഡിസ്പെൻസറിയിലേക്കുമുള്ള റോഡാണ്. ചെളി മൂലം നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുന്നത് പതിവാണ്. യാതൊരു വാഹനവും വരാതായതോടെ രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ പോലും മർഗമില്ലാതായി. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി 2020ൽ സുരേഷ് കുറുപ്പ് എം എൽ എ യുടെ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണി പൂർത്തിയാക്കാത്തത് അധികാരികളുടെ അനാസ്ഥ മൂലമാണെന്ന് സമര സമിതി ആരോപിച്ചു. എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജനകീയ സമിതി കൺവീനർ സജിമോൻ പി എസ് അധ്യക്ഷത വഹിച്ചു. പൗരസമിതി പ്രസിഡന്റ് ഉണ്ണിക്കുട്ടൻ എസ്, വൈസ് പ്രസിഡന്റ് ജയ്മോൻ കരീമഠം, റജിമോൻ കെ കെ, സനീഷ് പി എസ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles