പൂരത്തിന് കൂടുതൽ സംവിധാനം ഒരുക്കി അഭയം ഹെൽപ്പ് ഡെസ്ക്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കിൽ പൂരദിവസമായ ഇന്ന് ഡോക്ടറുടെ സേവനം പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് സേവനം നൽകുന്നതിന് ഡോ. അരവിന്ദ് .എസ് വൈകുന്നേരം 4 മണിമുതൽ ഹെൽപ്പ് ഡെസ്കിൽ എത്തിച്ചേരും. കഴിഞ്ഞ നാലു ദിവസമായി അടിയന്തര വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെൽപ്പ് ഡെസ്ക്കിൽ ക്രമീകരീകരിച്ചിരുന്നു.
കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരുന്നതിനാലാണ് മറ്റു ക്രമീകരണങ്ങൾ ഏർപെടുത്തിയത്. പതിവ് ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും വോളന്റിയർമാരുടേയും സേവനസം ലഭ്യമാണ്. ഭക്തജനങ്ങൾക്ക് സൗജന്യചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്‌ജീകരിച്ചിട്ടുണ്ട്.