അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്നു പ്രഖ്യാപിക്കാന്‍ ആഭ്യന്തരമന്ത്രിയെന്താ  മുഖ്യപൂജാരിയാണോ ; അമിത് ഷായ്ക്കെതിരെ പരിഹാസവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്നു പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യപൂജാരിയാണോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഷായുടെ പണി രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്നാല്‍ അദ്ദേഹം ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.

ഹരിയാനയിലെ പാനിപ്പത്തില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു.

Advertisements

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഷാ അവിടെ പോയി രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ജനുവരി ഒന്നിനാണെന്ന് പ്രഖ്യാപിക്കുന്നു. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ എന്തിനാണ് തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനംപ്രഖ്യാപിക്കുന്നത്- ഖാര്‍ഗെ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിങ്ങളാണോ രാമക്ഷേത്രത്തിന്‍റെ പൂജാരി. നിങ്ങളാണോ രാമക്ഷേത്രത്തിന്‍റെ മഹന്ത്? ക്ഷേത്രഭാരവാഹികള്‍ അതിനെക്കുറിച്ച്‌ സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി- ഖാര്‍ഗെ കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.