അയ്യർകുളങ്ങര:ചെറു ധാന്യങ്ങളുടെ പോഷകഗുണത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാനായി ചെറു ധാന്യങ്ങൾ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.കേക്ക്, റാഗിപേട,ലഡു,ദോശ, പുട്ട്,കുറുക്ക്,അട, സമൂസ, പായസം, വരക് ഉപ്പുമാവ് തുടങ്ങി നിരവധി വിഭവങ്ങളാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയത്. നിരവധിരക്ഷിതാക്കളും പ്രദേശവാസികളും കുട്ടികളുടെ ഭക്ഷ്യ വിഭവ പ്രദർശനം കാണാൻ എത്തിയിരുന്നു. എച്ച് എം. ഇൻ ചാർജ് സതീഷ് വി.രാജ്, അധ്യാപകരായ ജിഷ, ലിൻസി,ആതിര, സനീഷ് , അശ്വതി, ജിധിഷ,മായ,ശാരി, ആതിര,സൗമ്യ,ദർശിനി തുടങ്ങിയവർ സംബന്ധിച്ചു.
Advertisements