സംസ്ഥാന സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമം; എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല

കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണ് പങ്കെടുക്കാത്തതെന്ന് അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രിയും ഐ ടി മന്ത്രിയും പങ്കെടുക്കും.

Advertisements

ഇതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്തുവന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തടയുമെന്ന് പറയുന്ന ബിജെപി വിഡ്ഢികളുടെ പാർട്ടിയാണ്. പിന്നോക്ക ജാതിക്കാരെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഡിഎംകെ ആണെന്നും ടി.കെ.എസ്‌.ഇളങ്കോവൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.

Hot Topics

Related Articles