കണ്ണൂർ: അഴീക്കോട് ചാൽ ബീച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചാൽ ബീച്ച് ഉത്സവം 22 മുതൽ ജനുവരി മൂന്ന് വരെ നടക്കും. 22-ന് വൈകീട്ട് 6.30-ന് കെ.വി.സുമേഷ് എം.എൽ.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.ദിവസവും കലാപരിപാടികൾ അരങ്ങേറും. അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് കോർണർ, ഫ്ലവർ ഷോ, വിവിധ സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.22-ന് ഗായിക പ്രിയ ബൈജു നയിക്കുന്ന ഗാനമേള. 23-ന് സുറുമി വയനാടിന്റെ മാപ്പിളപ്പാട്ട്, 24-ന് പുന്നാട് പൊലികയുടെ നാടൻപാട്ട്, 25-ന് മേഘ, കാവ്യ, പ്രമോദ് പൂമംഗലം എന്നിവർ നയിക്കുന്ന ഗാനമേള, 26-ന് പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന ഗാനമേള. 31-ന് ഡിജെ നൈറ്റും അരങ്ങേറും.