കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആയിഷയെ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസ് മുറിയിൽ എൽ ഡി എഫ് അംഗങ്ങൾ തടഞ്ഞു വെച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് കുഴഞ്ഞു വീണതെന്ന് യു ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
Advertisements
ജീവനക്കാരനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു ഡി എഫ് -എൽ ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. സഹപ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപെട്ട് എൽ ഡി എഫ് അംഗങ്ങൾ രംഗത്ത് എത്തിയതാണ് വാക്കേറ്റത്തിന് കാരണമായത്.