അഴിയിടത്ത്ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞം ഒക്ടോബർ 16തിങ്കൾ മുതൽ 

തിരുവല്ല :   അഴിയിടത്ത്ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമത് ദേവി ഭാഗവത നവാഹ യജ്ഞം ഒക്ടോബർ 16തിങ്കൾ മുതൽ ഒക്ടോബർ 24വരെ നടക്കും.  നവാഹ യജ്ഞത്തോടെ അനുബന്ധിച്ച് നടക്കുന്ന വിഗ്രഹ ഘോഷയാത്ര  ഒക്ടോബർ 15  ഞായറാഴ്ച വൈകിട്ട് 4.30ന് കേശവപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് 6.30 ന് ഭദ്രദീപ പ്രകാശനം   സിനിമാ, സീരിയൽ താരവും  കർഷക അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് നിർവഹിക്കും. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ആശംസകൾ അർപ്പിക്കും. ദേവി ഭാഗവത മാഹാത്മ്യ  പ്രഭാഷണം യജ്ഞാചാര്യൻ  വേദരത്നം കുറിച്ചി രാമചന്ദ്രൻ മാസ്റ്റർ നടത്തും.

Advertisements

ഒക്ടോബർ 16 തീയതി രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, എല്ലാ ദിവസവും രാവിലെ മഹാഗണപതിഹോമം, ദേവി ഭാഗവത പാരായണം, പ്രഭാഷണങ്ങളും ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദം ഊട്ട്, നാരായണീയ പാരായണം,നവരാത്രി ചിറപ്പ്, ധാരാ ഹോമം, വിദ്യാഗോപാലാർച്ചന,കുമാരി പൂജ,മൃത്യുഞ്ജയ ഹോമം,ഗായത്രി ഹോമം, 21ന് ഉച്ചക്ക് ഒരുമണിക്ക് തിരുവാതിര.23ന് രാവിലെ സോപാന സംഗീതം.ഒക്ടോബർ 24 ന് കുങ്കുമ കലശംപൂജ, പാരായണസമർപ്പണം,അഭിവൃതമംഗലസ്നാനം അഴിയിടത്ത്ചിറ അനിരുദ്ധേശ്വരം ശിവക്ഷേത്രത്തിൽ നിന്നും തുടർന്ന് യജ്ഞ സമർപ്പണം ദീപാരാധന, ദക്ഷിണ, മഹാപ്രസാദഊട്ട് എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് വി. കെ  മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ  നായർ, സെക്രട്ടറി ജി. മനോജ് കുമാർ പഴൂർ, ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ പേരൂർ  എന്നിവർ അറിയിച്ചു.

Hot Topics

Related Articles