വൈക്കം സെൻ്റ് വിൻസെൻ്റ് ഡിപോൾ വാർഷികം 27 ന്

വൈക്കം:സെൻ്റ് വിൻസെൻ്റ് ഡിപോൾ സൊസൈറ്റി വൈക്കം ഏരിയ കൗൺസിലിൻ്റേയും തോട്ടകംസെൻ്റ് ഗ്രിഗോറിയോസ് കോൺഫറൻസിൻ്റേയും 72-ാം വാർഷികം 27ന് നടക്കും.തോട്ടകം മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം തോട്ടകംപള്ളിവികാരി ഫാ.വർഗീസ്മേനാച്ചേരി ഉദ്ഘാടനം ചെയ്യും. സേവ്യർജോൺവെളുത്തേടത്ത് അധ്യക്ഷത വഹിക്കും. മാത്യുകാട്ടുമന റിപ്പോർട്ടും ഐസക്ക് തോമസ് മണ്ണത്താനത്ത് കണക്കും അവതരിപ്പിക്കും.ഫാ.ആൻ്റണികോലഞ്ചേരി, ബെൻ്ലി താടിക്കാരൻ, മാത്യു ജോൺകാട്ടുമന,കെ.പി. മാത്തച്ചൻകോളാറത്തോപ്പിൽ,ജേക്കബ്മണലേത്ത്, ബിജുബഥേൽ,ടോമിപത്തു പറതുടങ്ങിയവർ പ്രസംഗിക്കും.1931ൽഫാ. ഗീവർഗീസ്മണ്ണാറയിലിൻ്റെ നേതൃത്വത്തിൽ പഴയകടവിൽ ഉലഹന്നാൻ ജോസഫ് പ്രസിഡൻ്റായി 15 പ്രവർത്തകരുമായാണ് തോട്ടകംപള്ളിയിൽ വിൻസൻ്റ് ഡിപോൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്.

Advertisements

Hot Topics

Related Articles