ഈരാറ്റുപേട്ട : ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഇന്നലെ ‘ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തിൽ എസ്.ഡി.പി’ഐ’ സായാഹ്ന സംഗമം നടത്തി .രാഷ്ട പിതാവ്ഗാന്ധി വധത്തിനു ശേഷം നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. എന്ന് സായാഹ്ന സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് എസ്.ഡി. പി. ഐ സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽ ജബ്ബാർ പറഞ്ഞു. 1528 ല്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഫാഷിസ്റ്റ് അക്രമികള്‍ നിയമവിരുദ്ധമായി തല്ലിത്തകര്‍ത്തത്. രാജ്യത്തെ സാമ്പ്രദായിക മതേതര പാര്‍ട്ടികളുള്‍പ്പെടെ ഈ കൊടുംപാതകത്തില്‍നിന്നു ഒഴിഞ്ഞ് മാറാൻ പറ്റില്ല. രാജ്യഭരണത്തിലേക്കുളള സംഘപരിവാരത്തിന്റെ ചവിട്ടുപടിയായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. എന്ന് കെ.കെ.അബ്ദുൽ ജബ്ബാർ പറഞ്ഞു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാകമ്മിറ്റി അംഗങ്ങളായ നസീമ ഷാനവാസ്, സഫീർ കുരുവനാൽ, വിമൺ ഇന്ത്യാ മൂവ്മെൻറ് ജില്ലാ പ്രസിഡൻ്റ് ഷെഫി സമിർ, എസ് ഡി പി.ഐ. പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് അലി മുണ്ടക്കയം, അയ്യൂബ് കൂട്ടിയ്ക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ ഖജാൻജി കെ.എസ്.ആരിഫ് സ്വാഗതവും, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് വി.എസ്.അലി നന്ദി പറഞ്ഞു