തൃശ്ശൂർ :സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതനായ ഒന്നര വയസുകാരന് അഞ്ജാതൻ്റെ 11 കോടി രൂപയുടെ സഹായം
അങ്കമാലി സ്വദേശിയായ നിർവാൻ സാരഗിനാണ് വിദേശത്തു നിന്നും അഞ്ജാതനായ വ്യക്തിയുടെ കനിവുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർവാൻ്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൻ ഡോളറാണ് (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) കൈമാറിയത്.
ഇതോടെ, നിർവാണിന്റെ ചികിത്സാ സഹായ നിധിയിൽ 16 കോടിയിലധികം രൂപയായി.
ആകെ 17.5 കോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്.
തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്.
നിര്‍വാനിന്റെ മാതാപിതാക്കള്‍ക്കു പോലും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല.
പ്രശസ്തിയുടെ ആവശ്യമില്ലെന്നും കുഞ്ഞ് നിര്‍വാൻ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം അറിയിച്ചത്.
കുട്ടിയുടെ ചികിത്സയ്ക്ക് 17.5 കോടിയിലേറെ ചെലവ് വരുന്ന സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്.
അമേരിക്കയിൽനിന്നാണ് മരുന്ന് എത്തിക്കേണ്ടത്. ഇതിനായി കുട്ടിയുടെ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടിയിരുന്നു.
എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പ് ആവശ്യമാണ്.
മുംബൈയില്‍ എന്‍ജിനീയര്‍മാരാണ് നിർവാന്റെ പിതാവ് അങ്കമാലി കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോനും മാതാവ് അദിതി നായരും. മകന് എസ്എംഎ സ്ഥിരീകരിച്ചതോടെ ഇവർ ജോലിയില്‍ നിന്ന് അവധിയെടുത്തു ചികിത്സ നടത്തുകയാണ്.