വണ്ടിപ്പെരിയാർ : വള്ളക്കടവ് ഇഞ്ചിക്കാടിന് സമീപം വാഹന അപകടത്തിൽ മരണപ്പെട്ട രമേശിന്റെ കേസിൽ രണ്ട് വാഹനങ്ങൾ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 20 ന് പുലർച്ചെ നാല് മണിയോടെയായിരുന്നു വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം വണ്ടിപ്പെരിയാർ വാളാടി സ്വദേശി രമേശിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ വിവരമറിയിച്ചതോടെ വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ തയ്യാറാക്കി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.
സംഭവം അപകട മരണമാവാമെന്ന നിഗമനത്തിലും ദുരൂഹത തോന്നിയതിനാൽ ഡോഗ് സ്ക്വാഡ് ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. വാഹനത്തിൽ നിന്നും തെറിച്ച് വീണ് മരണം സംഭവിച്ചതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിൽ വാഹനത്തിന്റെ ഭാഗങ്ങൾ തലയിൽ കൊണ്ടിട്ടുള്ളതായുള്ള ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകട സമയം ഇതുവഴി കടന്നുപോയ മുഴുവർ വാഹനങ്ങൾ പൊലീസ് പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഓട്ടോ റിക്ഷയും ഒരു ബൈക്കും. വണ്ടി പ്പെരിയാർ പോലീസ്കസ്റ്റഡിയിൽ എടുത്തത്. ഓട്ടോറിക്ഷ ഡ്രൈവർ പോലീസിൽ മൊഴി നൽകിയിരിക്കുന്നത് താൻ അതു വഴി കടന്ന്പോകവേ അപകടത്തിൽപ്പെട്ടയാൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ഇരുട്ടായതിനാൽ വ്യക്തമായിരുന്നില്ലാ എന്നുമാണ് ഇതേ സമയം തന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് യാത്രികനും അപകടം നടന്ന സ്ഥലത്തുകൂടി കടന്നുവന്നത്. ഇരുവാഹനങ്ങളും മരണപ്പെട്ട രമേശിന്റെ ശരീര ഭാഗത്ത് കയറിയെന്ന് സംശയിക്കുന്നതിനാൽ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയാൽ മാത്രമേ ഏതു വാഹനം കയറിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുവാൻ കഴിയു എന്നും പോലീസ് അറിയിച്ചു.