മലേഷ്യ : ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ടൂര്‍ണമെന്റിലെ ടോപ് സീഡ് ടാം ചൈനയുമായാണ് ഇന്നത്തെ പോരാട്ടം.ലോക ഏഴാം നമ്പര്‍ പുരുഷ സിംഗിള്‍സ് താരം എച്ച്.എസ്. പ്രണോയ് ആണ് ഇന്ത്യയെ നയിക്കുക.പുരുഷ ഡബിള്‍സിലെ ഒന്നാം നമ്പര്‍ സഖ്യം സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, ദ്രുവ് കപില, എം.ആര്‍.അര്‍ജുന്‍, സുരാജ് ഗോയാല, പൃഥ്വി റോയ് എന്നിവരാണ് മറ്റ് ഇന്ത്യൻ ബാഡ്മിന്റണ്‍ താരങ്ങള്‍.
2022ല്‍ തോമസ് കപ്പ് നേട്ടവും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ വെള്ളിനേട്ടവും സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാ ടീം മത്സരത്തില്‍ പി.വി. സിന്ധു നയിക്കുന്ന ടീമും ഇന്നിറങ്ങും. ചൈനയാണ് എതിരാളികള്‍. അശ്വിനി പൊന്നപ്പ, താനിഷ ക്രാസ്റ്റോ, ട്രീസ ജോളി, ഗായത്രി ഗോപീചന്ദ്, തന്‍വി ശര്‍മ്മ, അന്‍മോല്‍ ഖര്‍ബ്, അഷ്മിത ചാലിഹ, പ്രിയ ദേവി, ശ്രുതി മിശ്ര എന്നിവര്‍ വനിതാ ടീമില്‍ മത്സരിക്കും.