പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം നടത്തി

തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിന്റെ നൂറ്റി ഒൻപതാം വാർഷികാഘോഷം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിബി ആചാര്യ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെൻറുകൾ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്കുള്ള എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അനു സി കെ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി, സിഡിഎസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, പ്രോഗ്രാം കൺവീനർ സുരേഷ് വി, അദ്ധ്യാപക പ്രതിനിധികളായ അരുൺ കെ, രമ്യ ജി നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles