കുട്ടിയുടെ കാലുകളില്‍ വീക്കം ; പരിശോധനയിൽ യുവതി ഗർഭിണി ; പിതാവ് പീഡനക്കേസിൽ പിടിയിൽ

ബംഗളൂരു: പതിനാറുവയസുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ പിതാവ് പിടിയില്‍. കഴിഞ്ഞ ഒരു വർഷമായി പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കാലുകളില്‍ വീക്കമുണ്ടായതിനെത്തുടർന്ന് മാതാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പിതാവിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്. മംഗളൂരു ഗഡക് മൂലഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Advertisements

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തിലെ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂലഗുണ്ട് പോലീസ് പോക്സോ ചുമത്തി ബുധനാഴ്ച പിതാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയിട്ടുണ്ടെന്നും വിശദമായ വൈദ്യപരിശോധനക്ക് ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു. പതിനാറുകാട്ടിയായ പെണ്‍കുട്ടിക്ക് ഇരുപത് വയസുകാരനായ ഒരു സഹോദരനുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles