ബന്ധുക്കൾ കളിയാക്കിയതിലെ വൈരാഗ്യം : തമിഴ്നാട് നാഗർകോവിലിൽ റെയിൽവേ പാളത്തിൽ ഭീമമായ കല്ലുവെച്ച 27 കാരൻ അറസ്റ്റിൽ : പിടിയിലായത് പനംകുടി സ്വദേശി

മധുര : തമിഴ്നാട്ടിലെ നാഗർകോവിലിനടുത്ത് നോർത്ത് പനംകുടി അരിവാൾമൊഴി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒൿടോബർ രണ്ടിന് ഉച്ചയ്ക്ക് റെയിൽവേ പാളത്തിൽ ഭീമമായ കല്ലുവെച്ച 27 വയസ്സുള്ള കറുപ്പ് സ്വാമിയേ ആർ.പി.എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും,ഗവൺമെൻറ് റെയിൽവേ പോലീസും,നാഗർകോവിൽ ആർ.പി.എഫ്. സംയുക്തമായി നടത്തിയ തിരച്ചിലിൽ അതിസാഹസികമായി പിടികൂടി. തൻ്റെ വല്യമ്മയുടെ ശവദാഹത്തിനായി അരിവാൾമൊഴിയിലെ കുടുംബ വീട്ടിലെത്തിയ കറുപ്പ് സ്വാമിയെ ബന്ധുക്കൾ കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ മദ്യലഹരിയിൽ ആയിരുന്ന കറുപ്പ് സ്വാമി റെയിൽവേ പാളത്തിന് സമീപം സൂക്ഷിച്ചിരുന്ന ഭീമമായ കല്ല് നീക്കി പാളത്തിൽ വയ്ക്കുകയാണുണ്ടായത്. അതിനുശേഷം അതുവഴി വന്ന ഗുഡ്സ് ട്രെയിൻ ഈ കല്ലിൽ തട്ടുകയും സാരമായ കേടുപാടുകൾപറ്റി നിൽക്കുകയും ചെയ്തു. ഇതിനെതിരെ ഗവൺമെൻറ് റെയിൽവേ പോലീസ് നാഗർകോവിൽ എടുത്ത കേസിൽ ഇതുവരെ പിടികൊടുക്കാതെ പലയിടങ്ങളിൽ മാറിമാറി താമസിച്ച കറുപ്പ് സ്വാമിയെ തൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ അതി സാഹസികമായി അരിവാൾമൊഴിയിൽ നിന്നും പിടികൂടുകയായിരുന്നു.ഇയാൾ കഞ്ചാവിനും രാസലഹരികൾക്കും അടിമയാണ്.ഏകദേശം ഒരു മാസത്തോളം പല സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റേയും, സമീപപ്രദേശങ്ങളിലെ ക്രിമിനലുകളുടെ പശ്ചാത്തലം പരിശോധിച്ചും രാപകലില്ലാതെ അന്വേഷിച്ചതിന്റെ ഫലമാണ് ഇയാളുടെ അറസ്റ്റ് എന്ന എന്ന് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ. എ ജെ. വ്യക്തമാക്കി. ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചു.. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ആർ.പി.എഫ്. തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീമതി. തൻവി പ്രഫുൽ ഗുപ്തയുടേയും, ആർ.പി.എഫ് .ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ വി ജെ വി എസ് എൻ രാജു (ചെന്നൈ), ആർ.പി. എഫ്. അസിസ്റ്റൻ്റ് കമ്മീഷണർ ഷംനാദ് (തിരുവനന്തപുരം) എന്നിവരുടെ നിർദ്ദേശത്താൽ ആർ.പി.എഫ്. ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജി പിൻ എ ജെ , ആർ.പി. എഫ്. നാഗർകോവിൽ ഇൻസ്പെക്ടർ എം സി മീണ,നാഗർകോവിൽ ഗവൺമെൻറ് റെയിൽവേ പോലീസ് ഇൻസ്പെക്ടർ അരുൾ ജയപാൽ, ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, ജോസ്. എസ് ജെ അരുൺ ബാബു, ജ്യോതി എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Advertisements

Hot Topics

Related Articles