ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട് (National Institute of Nutrition – NIN) ഇന്ത്യക്കാരുടെ ഭക്ഷണ കാര്യങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.ഈ പുതിയ മാർഗനിർദേശങ്ങളില്‍ മണ്‍പാത്രങ്ങള്‍ പാചകത്തിന് ഏറ്റവും സുരക്ഷിതമായ പാത്രങ്ങളാണെന്ന് പറയുന്നു. മണ്‍പാത്രങ്ങളുടെ സുരക്ഷയും നേട്ടങ്ങളും ഊന്നിപ്പറയുന്നുണ്ട്. നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മണ്‍പാത്രങ്ങള്‍ പരിസ്ഥിതി സൗഹൃദം ആണെന്നും ഭക്ഷണത്തിലെ പോഷകങ്ങള്‍ നിലനിർത്തുന്നുവെന്നും കുറഞ്ഞ എണ്ണയില്‍ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നും എൻഐഎൻ ചൂണ്ടിക്കാട്ടി. നോണ്‍ – സ്റ്റിക്ക് പാത്രങ്ങളുടെ ആവരണം (Coating) ഉയർന്ന താപനിലയില്‍ ഉരുകി ഹാനികരമായ പുക പുറന്തള്ളുന്നതായും മാർഗനിർദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇത് ശ്വാസകോശത്തിലടക്കം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.നോണ്‍-സ്റ്റിക്ക് പാൻ അമിതമായി ചൂടാക്കുന്നത് അപകടകരമാണെന്ന് വിദഗ്ധരും പറയുന്നു. ചൂടാക്കുമ്ബോള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ദോഷകരമായ പുകകള്‍ പുറത്തുവിടുകയും പോളിമർ ഫ്യൂം ഫീവർ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
* പോഷക മൂല്യങ്ങള്‍ നിലനിർത്തുന്നു: മണ്‍പാത്രങ്ങള്‍ ഭക്ഷണം പതുക്കെ പാകം ചെയ്യുന്നതിനാല്‍, പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍ പോലുള്ള പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല.
* രുചി വർദ്ധിപ്പിക്കുന്നു: മണ്‍പാത്രങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചി കിട്ടും. മണ്ണില്‍ നിന്നുള്ള നേരിയ ഘടകങ്ങള്‍ ഭക്ഷണത്തില്‍ ചേർന്നു രുചി വർധിപ്പിക്കുന്നു.
* ആരോഗ്യ സംരക്ഷണം: മറ്റ് പാത്രങ്ങള്‍ പോലെ രാസവസ്തുക്കള്‍ പുറന്തള്ളുന്നില്ല. അതിനാല്‍, ഭക്ഷണം കൂടുതല്‍ ആരോഗ്യകരമായിരിക്കും.
* പരിസ്ഥിതി സൗഹൃദം: മണ്ണ് ഒരു പുനരുപയോഗ യോഗ്യമായ വസ്തുവാണ്. മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്നു.അതേസമയം, മണ്‍പാത്രങ്ങളും ശരിയായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്നോർക്കുക.