ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍ ;  സിഇഒയെ മാറ്റാൻ കഴിയില്ലെന്ന് മാനേജ്മെന്റ്

ന്യൂസ് ഡെസ്ക് : നേതൃസ്ഥാനത്തുള്ളവരെ പുറത്താക്കാൻ നിക്ഷേപകർ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ ബൈജൂസ് മാനേജുമെന്റ് രംഗത്തെത്തി. പ്രതിസന്ധി നേരിടുന്ന സമയത്ത് നിക്ഷേപകർ ബൈജു രവീന്ദ്രൻ ഉള്‍പ്പടെയുള്ളവരെ മാറ്റാൻ ശ്രമിച്ചെന്നായിരുന്നു ജീവനക്കാർക്കയച്ച കത്തില്‍ കമ്പനി ആരോപിച്ചിട്ടുള്ളത്. അതേസമയം, സിഇഒ ഉള്‍പ്പടെയുള്ളവരെ മാറ്റാനുള്ള അവകാശം നിക്ഷേപകർക്കില്ലെന്ന് മാനേജ്മെന്റ് പ്രസ്താവന ഇറക്കുകയും ചെയ്തു. 

Advertisements

കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നായിരുന്നു നിക്ഷേപകർക്കെതിരെയുള്ള പ്രധാന ആരോപണം. ഈയാഴ്ച ആദ്യം പ്രഖ്യാപിച്ച അവകാശ ഇഷ്യു ഓവർ സബ്സ്ക്രൈബ് ആയതായും മാനേജുമെന്റ് ജീവനക്കാരെ അറിയിച്ചു. അവകാശ ഇഷ്യു ആരംഭിച്ച്‌ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിർദ്ദിഷ്ട തുകയുടെ 100 ശതമാനത്തിലേറെയായെന്നാണ് കമ്പനി അവകാശപ്പെട്ടത്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ 25 ദിവസംകൂടി വേണ്ടിവരുമെന്നും ജീവനക്കാർക്കയച്ച കത്തില്‍ പറയുന്നു. ഫെബ്രുവരി അഞ്ചിനകം ശമ്പളം നല്‍കുമെന്നും മാനേജുമെന്റ് ജീവനക്കാർക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക ദുരുപയോഗം, ബിസിനസ് വ്യവസ്ഥകള്‍ ലംഘിക്കല്‍ ഉള്‍പ്പടെയുള്ള പ്രമേയങ്ങള്‍ അംഗീകരിക്കാൻ അസാധാരണ പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിക്ഷേപകരെ കുറ്റപ്പെടുത്തി ജീവനക്കാർക്ക് കത്തയച്ചത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിങ് സ്ഥാപകർക്ക് നിയന്ത്രണമുണ്ടാകാത്ത വിധത്തില്‍ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുണമെന്നതായിരുന്നു മുന്നോട്ടുവെച്ച ആവശ്യം. പ്രധാന നിക്ഷേപകരായ ജനറല്‍ അറ്റ്ലാന്റിക്, പ്രോസസ് വെഞ്ച്വേഴ്സ്, പീക് എക്സ്വി തുടങ്ങിയവരാണ് കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.