തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അറസ്‌റ്റിലായി റിമാൻഡിലായിരുന്ന സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും പ്രവർത്തകർക്കും ഉപാധികളോടെ ജാമ്യം. സെക്രട്ടറിയേറ്റ് പരിസരത്ത് നിയമവിരുദ്ധമായി സംഘം ചേരാനോ പൊതുസമാധാനത്തിന് ഭംഗം വരുത്താനോ പാടില്ല. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 3 വിനോദ് ബാബുവിന്റേതാണ് ഉത്തരവ്.
Advertisements