ദില്ലി: ഗുസ്തി താരം ബജ്റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്കാലികമായി സസ്പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്കാന് വിസമ്മതിച്ചതിനാണ് നടപടി. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്റംഗ് പൂനിയയുടെ പാരീസ് ഒളിംപിക്സ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് നാഡയുടെ നടപടി.
കഴിഞ്ഞമാസം പത്തിന് സോനിപത്തില്‍ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുത്ത ബജ്റംഗ് പൂനിയ മൂത്ര സാംപിള്‍ നല്കിയില്ലെന്നാരോപിച്ചാണ് താല്കാലിക സസ്പെന്ഷന്. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടര്‍ന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്റംഗ് പൂനിയയെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസമാണ് ഇസ്താംബൂളില്‍ പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനായുള്ള യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്കുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു. മുന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് ബജ്റംഗ് പൂനിയ.
ഫെഡറേഷന്റെ ഭരണം നിയന്ത്രിച്ചിരുന്ന അഡഹോക്ക് കമ്മറ്റി പിരിച്ചുവിട്ട് ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന സഞ്ജയ് സിം?ഗിന്റെ നേതൃത്ത്വത്തിലുള്ള ഭരണസമിതിക്ക് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് കഴിഞ്ഞമാസമാണ് അംഗീകാരം നല്‍കിയത്.