കോട്ടയം: ജനവികാരം മനസ്സിലാക്കി കോട്ടയം ടൗണിലെ ഗതാഗത സംവിധാനം പുനസ്ഥാപിച്ചതില്‍ കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവേലിനെ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കഴിഞ്ഞ പതിനാറാം തീയതി മുതല്‍ ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനില്‍ നിര്‍ത്താതെ, ശാസ്ത്രി റോഡില്‍ ആളിറക്കി നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോകുന്നതിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന്
രോഗികളും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായിരുന്നു.
അശാസ്ത്രീയമായ നീക്കത്തിനെതിരെ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് ജില്ലാ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡണ്ട് ജോയി ചെട്ടിശ്ശേരിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കിയിരുന്നു.
ജില്ലാ പ്രസിഡണ്ട് എ സി സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോണി ജോസഫ്, ട്രഷറര്‍ ജോസഫ് ജേക്കബ്, സംസ്ഥാന ട്രഷറര്‍ ആല്വിന് ജോസ്, ടി സി തോമസ്, എസി സാബു, ജോണി അഗസ്റ്റിന്, ചാക്കോച്ചന് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.