ഡല്‍ഹി : കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഇരുപക്ഷവും ചര്‍ച്ച നടത്തിയത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കോടതിയില്‍ കേസ് നിലനില്‍ക്കുമ്ബോള്‍ എങ്ങനെ തീരുമാനങ്ങളെടുക്കുമെന്ന് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുളള ഉദ്യോഗസ്ഥര്‍ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ധന മന്ത്രി നിര്‍മല സീതാരാമന് ചര്‍ച്ചയില്‍ പങ്കെടുത്തില്ല.കേന്ദ്രത്തിനായി ധനകാര്യ സെക്രട്ടറി , സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രവും കേരളവും തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.