കോട്ടയം : കേരള ഗണിത ശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സംസ്ഥാന ബാലഗണിത ശാസ്ത്ര കോൺഗ്രസിലേക്ക് പ്രൊജക്ടുകൾ ക്ഷണിച്ചു. പ്രൈമറി വിഭാഗങ്ങളും ഹൈസ്കൂൾ വിഭാഗവും താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിലാണ് പ്രൊജക്ടുകൾ തയ്യാറാക്കി അവതരിപ്പിക്കെണ്ടത്. എൽ പി :ഗണിത മാജി ക്കുകൾ (Magic in Mathematics)
യു പി :സന്തുഷ്ട സംഖ്യകൾ (Happy Numbers )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഛ് എസ് :ബൈനറി സംഖ്യകൾ (Binary Number System)എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഒക്ടോബർ 30ന് മുൻപ് ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി ഒ, കോട്ടയം -19 എന്ന വിലാസത്തിൽ അയച്ചു കൊടുക്കണം. ഇതിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബറിൽ
കോട്ടയത്തു നടക്കുന്ന സംസ്ഥാന ബാലഗണിത ശാസ്ത്ര കോൺഗ്രസി േലക്ക് ക്ഷണി ക്കും.
വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും ലഭിക്കും.