ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ വേനൽ തുമ്പി – 2002 പഠന ക്യാമ്പിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള വേനൽ തുമ്പി – 2002 പഠന ക്യാമ്പിന് വിഴിക്കിത്തോട് ആർ വി ഗവർമെൻറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമായി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാ ജേഷ് ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ ആർ തങ്കപ്പൻ അധ്യക്ഷനായി. മുതിർന്ന നേതാവ് പി എൻ പ്രഭാകരൻ, ഷമീം അഹമ്മദ്, സജിൻ വി വ.ട്ടപ്പള്ളി, അജാസ് റഷീദ്, കെ സി അജി , വി എം ഷാജഹാൻ, എം ജി രാജു , ഗോപീകൃഷ്ണണൻ, അമ്മു, അർച്ചന സദാശിവൻ, ആർ സന്തോഷ് എന്നിവ സംസാരിച്ചു. പരിശീലന ക്യാമ്പ് എട്ടിന് സമാപിക്കും.

Advertisements

മെയ് എട്ടിന്  വൈകുന്നേരം മൂന്നിന് വിഴിക്കിത്തോട് കവലയിൽ കലാ ജാഥയുടെ ആദ്യാവതരണം നടക്കും. മെയ് ഒൻപതിന്  രാവിലെ ഒൻപതിന് പനമറ്റം, ഉച്ചയ്ക്ക് 12 ന് തുമ്പമട, ഉച്ച കഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി പാറക്കടവ്, അഞ്ചിന് ചോറ്റി, പത്താം തിയതി രാവിലെ 9 ന് ഇളംകാട്, 12 ന് ബസ് സ്റ്റാൻഡ്, മൂന്നിന് പുഞ്ചവയൽ, അഞ്ചിന് പനക്കച്ചിറ , മെയ് 11 ന് രാവിലെ ഒൻപതിന് മുട്ടപ്പള്ളി, ഉച്ചയ്ക്ക് 12 ന് നെടും കാവ് വയൽ, ഉച്ച കഴിഞ്ഞ് മൂന്നിന് മുക്കട എന്നിവിടങ്ങളിൽ കലാജാഥകൾ എത്തി പര്യടനം അവതരിപ്പിക്കും.

Hot Topics

Related Articles