ബാല്യം – അമൂല്യം പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി 

കോട്ടയം : സംസ്ഥാന എക്സൈസ് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രൈമറി സ്കൂളുകളിൽ നടപ്പിലാക്കുന്ന ബാല്യം – അമൂല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിയാട് എസ് എൻ യു പി സ്കൂളിൽ സി.കെ ആശ എം എൽ എ നിർവഹിച്ചു. ശരിയായ കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി തെറ്റായ പ്രവണതകൾ  കുട്ടികളിലേക്ക് കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ” ബാല്യം – അമൂല്യം” എന്ന പദ്ധതിയുടെ ലക്ഷ്യം. തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഭൈമി വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രഞ്ജിത്ത് മുഖ്യ അതിഥിയും, കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ ബാല്യം – അമൂല്യം പദ്ധതി വിശദീകരിക്കുന്നതുമാണ്. കോട്ടയം വിമുക്തിമിഷൻ മാനേജർ ഷാജി എ.ജെ, ജില്ലാ പഞ്ചായത്ത് മെമ്പർ പുഷ്പ മണി പി.എസ് ,  വാർഡ് മെമ്പർ ടി. മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത മധു, സ്കൂൾ മാനേജർ ടി.പി സുഖലാൽ, സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ്. പി, കെ എസ് ഇ ഒ എ ജില്ലാ സെക്രട്ടറി എൻ.വി സന്തോഷ് കുമാർ, കെ. എസ്. ഇ എസ് എ ജില്ലാ പ്രസിഡൻറ് പി.ജെ സുനിൽ, ജില്ലാ വിമുക്തി കോർഡിനേറ്റർ  വിനു വിജയൻ, പി.ടി എ പ്രസിഡൻ്റ് സാജൻ എം. എം , എം പി ടി എ   പ്രസിഡൻറ്  രാഖി ശ്യാം എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു.

Advertisements

Hot Topics

Related Articles