ബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യനെത്തിയ സ്വിഗി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി.30കാരിയായ സോഫ്റ്റ് വെയർ എൻജിനിയറുടെ പരാതിയില്‍ കല്‍ബുർഗി സ്വദേശി ആകാശിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 17ന് വെെകിട്ട് ആറരയോടെയാണ് സംഭവം നടക്കുന്നത്. യുവതി ഓർഡർ ചെയ്ത ദോശയാണ് നല്‍കാനാണ് ആകാശ് യുവതിയുടെ അപ്പാർട്ട്മെന്റില്‍ എത്തിയത്. ഭക്ഷണം കെെമാറിയ ശേഷം പ്രതി കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവതി വെള്ളം നല്‍കി. ഇത് കുടിച്ച ശേഷം ആകാശ് സ്ഥലത്ത് നിന്ന് പോയി. എന്നാല്‍ മിനിട്ടുകള്‍ക്ക് ശേഷം ഇയാള്‍ വീണ്ടുമെത്തി അത്യാവശ്യാമായി ടോയ്‌ലറ്റില്‍ പോകണമെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
യുവതി ഈ സമയം ഇയളെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവദിച്ചു. ഇതോടെ അപ്പാർട്ട്മെന്റിന്റെ ഉള്ളിലെത്തിയ ഇയാള്‍ വീണ്ടും വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പുറത്തിറങ്ങി നില്‍ക്ക് വെള്ളം തരമെന്ന പറഞ്ഞ് യുവതി അടുക്കളയിലേക്ക് പോയി. എന്നാല്‍ ഇയാള്‍ പുറത്തിറങ്ങാതെ യുവതിയുടെ പിന്നാലെയെത്തി അവരെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചെങ്കിലും പ്രതി പിന്മാറിയില്ല. തുടർന്ന് രക്ഷപ്പെടാൻ യുവതി പ്രതിയുടെ തലയില്‍ പാത്രമെടുത്ത് അടിച്ചു. ഇതോടെയാണ് ആകാശ് ഇറങ്ങി ഓടുകയായിരുന്നു. ഉടൻ തന്നെ യുവതി പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ആകാശിനെ പിടികൂടിയത്.