സർക്കാർ ജോലി സംവരണം: ബംഗ്ലാദേശിൽ ജനരോഷം ആളിക്കത്തി; പ്രധാനമന്ത്രി രാജ്യം വിട്ടു; ഭരണം ഏറ്റെടുത്ത് സൈന്യം

ധാക്ക: ബംഗ്ലാദേശിൽ സർക്കാർജോലി സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി. ജനരോഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു.സ്വകാര്യ വിമാനത്തിൽ സ്‌പെയിനിലേക്കാണ് ഹസീന രക്ഷപ്പെട്ടത്. ഭരണം സൈന്യം ഏറ്റെടുത്തതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു.

Advertisements

തലസ്ഥാന നഗരമായ ധാക്കയിൽ ആളുകൾ കൂട്ടം കൂടുന്നത് പൊലീസ് വിലക്കിയിരുന്നു. എന്നാൽ പ്രക്ഷോഭകരെ തടയാൻ ആയില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നുമാണ് പ്രക്ഷോഭകർ ആരോപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രക്ഷോഭം കനത്തതോടെ 305 ഇന്ത്യൻ വിദ്യാർത്ഥികൾ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിർദേശം നൽകി. വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെയുള്ള ആക്രമണം ഞെട്ടിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ തുർക്ക് പ്രതികരിച്ചു.

1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സർക്കാർ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018ൽ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുൾപ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് തെരുവിലുള്ളത്.

ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി റദ്ദാക്കിയ സുപ്രീംകോടതി, സർക്കാരിന്റെ അപ്പീൽ ഓഗസ്റ്റ് 7ന് പരിഗണിക്കും. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും നേർക്കുനേർ എത്തിയതോടെയാണ് പ്രക്ഷോഭം കനത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.