ദൈവത്തിന്റെ പോരാളികൾ രാജാവിനോട് തോറ്റു..! കിംങ്ങിന്റെ അഴിഞ്ഞാട്ടത്തിൽ മുംബൈയ്ക്ക് തോൽവി; ആദ്യ മത്സരത്തിലെ തോൽവി എട്ടു വിക്കറ്റിന്

ബംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കിങ്ങാട്ടത്തിൽ ദൈവത്തിന്റെ പോരാളികൾക്ക് വൻ തോൽവി..! രാജാവും ക്യാപ്റ്റനും ചേർന്നു നടത്തിയ അഴിഞ്ഞാട്ടത്തിന് മുംബൈ ബൗളർമാർക്ക് 16 ഓവർ മാത്രമാണ് ബൗൾ ചെയ്യേണ്ടി വന്നത്. ഇരുപത് ഓവർ ബാറ്റ് ചെയ്ത് മുംബൈ 171 റൺ പടുത്തുയർത്തിയപ്പോൾ, വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കോഹ്ലിയും സംഘവും സ്‌കോർ പതിനാറ് ഓവറിൽ മറികടന്നു.

Advertisements

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരു ഘട്ടത്തിൽ 48 നാല് എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു. പിന്നീട്, പിടിച്ചു കയറിയെങ്കിലും 123 ഏഴ് എന്ന നിലയിൽ തകർന്ന മുംബൈ ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്നാണ് കരുതിയത്. എന്നാൽ, ഒരു വശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി തകർത്തടിച്ച തിലക് വർമ്മ നാലു സിക്‌സും ഒൻപത് ഫോറുമായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 46 പന്തിൽ നിന്നാണ് തിലക് 84 റൺ അടിച്ചെടുത്തത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷനെ (10) സ്‌കോർ 11 ൽ നിൽക്കെ മുബൈയ്ക്ക് നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെടിക്കെട്ട് പ്രതീക്ഷിച്ച് റെക്കോർഡ് തുകയ്ക്ക് വാങ്ങിയ കാമറൂൺ ഗ്രീൻ (അഞ്ച്) സ്‌കോർ 16 ൽ നിൽക്കെ പുറത്ത്. ടോപ്ലിയുടെ പന്തിൽ ക്ലീൻ ബൗൾഡായി ഗ്രീൻ പുറത്ത്. സ്‌കോർ 20 ൽ എത്തിയപ്പോൾ പത്ത് പന്തിൽ നിന്ന് ഒരു റൺ മാത്രം എടുത്ത ഹിറ്റ്മാൻ, രോഹിത് ശർമ്മ അർഷർദീപിന്റെ പന്തിൽ കാർത്തിക്കിന് ക്യാച്ച് നൽകി മടങ്ങി. ട്വന്റി ട്വന്റി സ്‌പെഷ്യലിസ്റ്റ് സൂര്യ 16 പന്തിൽ 15 റണ്ണുമായി അതിവേഗം മടങ്ങി. പിന്നീട് തിലകും നെഹേൽ വന്ദ്രയും (21) ചേർന്നാണ് സ്‌കോർ മുന്നോട്ട് കൊണ്ടു പോയത്. ഇതിനിടെ കൂറ്റൻ അടിയുമായി തിലകും തകർത്തടിച്ചു.

ടിം ഡേവിഡും (4), ഷൊഹീനും (അഞ്ച്) വേഗം പുറത്തായെങ്കിലും അർഷദ് ഖാൻ (15) തിലകിന് കൂട്ടു നിന്നു. ഇതോടെയാണ് സ്‌കോർ 171 ൽ ഫിനിഷ് ചെയ്തത്. ബംഗളൂർ ബൗളർമാരിൽ മാക്‌സ് വെൽ ഒഴികെ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. കരൺ ശർമ്മ രണ്ട് വിക്കറ്റ് നേടിയപ്പോൾ, സിറാജും , ടോൾപിയും, ആകാശ് ദീപും , ഹർഷൽ പട്ടേലും, ബ്രൈസ് വെല്ലും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ബംഗളൂരുവിന് മുന്നിൽ മുംബൈ ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ബംഗളൂരുവിന് വേണ്ടി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (43 പന്തിൽ 73) ആറു സിക്‌സും അഞ്ചു ഫോറുമായി കളം നിറഞ്ഞപ്പോൾ , മറുവശത്ത് കൂടുതൽ ആക്രമണവുമായി കളി പിടിച്ചു വാങ്ങുകയായിരുന്നു കോഹ്ലി. അതിവേഗം കളി അവസാനിപ്പിക്കാനുള്ള ഷോട്ടിൽ ടിം ഡേവിഡിന് അർഷദ് ഖാന്റെ പന്തിൽ ക്യാച്ച് നൽകി ഫാഫ് മടങ്ങി. പിന്നാലെ എത്തിയ ദിനേശ് കാർത്തിക്ക് റണ്ണെടുക്കും മുൻപ് അതിവേഗം തിരികെ എത്തി. എന്നാൽ, തൊട്ട് പിന്നാലെ ഇറങ്ങിയ മാക്‌സ് വെൽ മൂന്നു പന്തിൽ പന്ത്രണ്ട് റണ്ണുമായി തകർത്തടിച്ചു. മുംബൈയെ എട്ടു വിക്കറ്റിന് തകർക്കാൻ വേണ്ട അവസാന സിക്‌സ് കോഹ്ലി സ്‌ട്രൈറ്റ് പായിച്ചു. 49 പന്തിൽ അഞ്ചു സിക്‌സും ആറു ഫോറുമായി 82 റണ്ണടിച്ച് കോഹ്ലിയാണ് മുംബൈയെ തവിട് പൊടിയാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.