തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും, ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്ത അമ്മാവനും പിടിയില്‍. തമിഴ്നാട് കുളച്ചല്‍ സ്വദേശി ജിവിമോന് (27), ഇയാളുടെ അമ്മാവന് ജറോള്‍ഡിന്‍ (40) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി ഇരുപതിന് പുലര്‍ച്ചെ വലിയമല സ്വദേശിനിയായ പതിനേഴുകാരിയെ യുവാവ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോകുകയായിരുന്നു. ബംഗളൂരുവിലേക്കാണ് പോയത്. ഒരു മാസത്തോളം ഇവിടെ താമസിച്ചു. പലതവണ ലൈംഗിക പീഡനത്തിനിരയാക്കി. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ ഇരുവരെയും കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് എല്ലാ സഹായവും ചെയ്തത് അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.