ബെംഗളൂരു ബന്നാർഘട്ടയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു; നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ്റെ മകനുൾപ്പെടെ 2 മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയുമാണ്. മരിച്ച അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്. 

Advertisements

ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

Hot Topics

Related Articles