ബംഗളുരു : അത്തിബെല്ലെയില്‍ പടക്കക്കടകള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഏഴ് പേര് പൊള്ളലേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരായി തുടരുന്നു. ഗോഡൗണ്‍ ആക്കാൻ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വൻതോതില്‍ പടക്കം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗണ്‍ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണില്‍ തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
Advertisements