ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ കവറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടക വസ്‌തുക്കൾ; അന്വേഷണം തുടങ്ങി പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. 

Advertisements

ബസ് സ്റ്റാൻ്റിൽ ശുചിമുറിക്ക് സമീപം കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഇതിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെയാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികളടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

Hot Topics

Related Articles