20 പാമ്പുകൾ , രണ്ട് വെള്ള മുള്ളൻപന്നി; രണ്ട് ഇത്തിൾപ്പന്നി; 35 ആമ 50 ചാമിലിയൻ..! ബാങ്കോക്കിലേയ്ക്കു പോയ രണ്ടു യുവതികളുടെ ബാഗിൽ നിന്നും കണ്ടെത്തിയത് ഒരു മൃഗശാല; ഞെട്ടി അധികൃതർ

ബാങ്കോക്ക് : മുപ്പത്തിയെട്ടും ഇരുപത്തിനാലും വയസുള്ള രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്കിൽ പിടിയിൽ. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വച്ചാണ് യുവതികൾ പിടിയിലായത്. ഇവരുടെ ലഗേജിൽ ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഗേജുകൾ പരിശോധിച്ചപ്പോൾ രണ്ട് വെള്ള മുള്ളൻപന്നി, രണ്ട് ഇത്തിൾപ്പന്നികൾ, 35 ആമകൾ, 50 ചാമിലിയൻ, 20 പാമ്പുകൾ എന്നിവ കണ്ടെത്തിയിരുന്നു. നിത്യ രാജ (38), സാകിയ സുൽത്താന ഇബ്രാഹിം (24) എന്നിവരാണ് പിടിയിലായ യുവതികൾ.

Advertisements

തായ്‌ലന്റിൽ നിന്നും ചെന്നൈയിലേക്കാണ് യുവതികൾ ടിക്കറ്റെടുത്ത്. സ്ത്രീകളുടെ രണ്ട് സ്യൂട്ട്കേസുകളും എക്‌സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ജീവികളെ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിത്യയ്ക്കും സാക്കിയയ്ക്കും എതിരെ 2019ലെ വന്യജീവി സംരക്ഷണ നിയമം, 2015ലെ അനിമൽ ഡിസീസ് ആക്ട്, 2017ലെ കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. വംശനാശത്തിന്റെ വക്കിലുള്ള നിരവധി ജീവികളെ തായ്ലൻറിൽ അനധികൃതമായി കടത്തുന്നത് സാധാരണമാണ്. ഇന്ത്യക്കാരുൾപ്പടെ നിരവധിപേരാണ് സമാന കുറ്റത്തിന് വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുള്ളത്. ലോകമെന്പാടും നിരവധി സംഘടനകളാണ് കള്ളക്കടത്തുകാർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്.

Hot Topics

Related Articles