കോട്ടയം: പുത്തൻ സാമ്പത്തിക നയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബാങ്ക് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫീസേഴ്‌സ് യൂണിയൻ ചങ്ങനാശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ഗ്രാമീണ ബാങ്കുകളുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഈ ശ്രേണിയിലെ അവസാനത്തെ ഉദാഹരണമാണ്.
ചങ്ങനാശ്ശേരി ഏരിയ സമ്മേളനം കെ.ജി.ബി.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. സോനമോൾ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ കൺവീനർ രാജേഷ്.ജെ. സ്വാഗതവും മനീഷ് എം.എം നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.ജി.ബി.ഒ. യു കേന്ദ്ര കമ്മിറ്റി അംഗം ലക്ഷ്മി സി അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനം മനീഷ് എം.എം കൺവീനറായും, സോന മോൾ തോമസ്, അമല രാജു എന്നിവരെ ജോ. കൺവീനറായും തെരഞ്ഞെടുത്തു.