കണ്ണൂര്‍: അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകുന്നുവെന്ന് കുടുംബം. ഭര്‍തൃവീട്ടില്‍ നിന്ന് നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ദിവ്യ സുഹൃത്തിനോട് സംസാരിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു. സംഭവ ദിവസം രാത്രിയും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് ചാറ്റില്‍ ദിവ്യ സംസാരിച്ചിരുന്നു.
‘ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭര്‍തൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്. ദിവ്യ സുഹൃത്തായ അപര്‍ണയോട് സംസാരിച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ദിവ്യ താന്‍ അനുഭവിച്ച പ്രശ്നങ്ങളെകുറിച്ച് തുറന്ന് സംസാരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപര്‍ണ പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ദിവ്യയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. അമ്മയെ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചത് കണ്ടു എന്ന് ദിവ്യയുടെ മകന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. അതിലും പൊലീസ് അന്വേഷണം തുടങ്ങിയില്ല.