കോട്ടയം : പൊതുമേഖലാ ബാങ്ക് ജീവനക്കാരെ സർവീസ് പൂർത്തിയാക്കും മുൻപേ പിരിച്ച് വിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ബി.ഇ.എഫ്.ഐ ചങ്ങനാശ്ശേരി, പാല ഏരിയ സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ പാല ഏരിയ സമ്മേളനം സംസ്ഥാന ജില്ലാ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സിബി. കെ. തോമസ് അദ്ധ്യക്ഷനായ യോഗത്തിൽ രാജേഷ്.എം. രാജു സ്വാഗതവും കൃഷ്ണപ്രിയ കെ.എം നന്ദിയും പറഞ്ഞു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് അജിത്ത് പി.ജി, ശ്രീകാന്ത്. ആർ, എബിൻ എം. ചെറിയാൻ, ടി. ആർ. ബാലാജി തുടങ്ങിയവർ സംസാരിച്ചു. അടുത്ത രണ്ട് കൊല്ലത്തെ ഭാരവാഹികളായി പ്രസിഡൻ്റ് : രാജേഷ്. എം. രാജുവൈസ് പ്രസിഡൻ്റ് : ശരത്. കെ.എസ്, കൃഷ്ണപ്രിയ എം.കെസെക്രട്ടറി : രാജേഷ് ദിവാകരൻജോ. സെക്രട്ടറി മാരായി : ബിന്ദു രാജൻ, സുൽഫത്ത്. വി എന്നിവരേയും 11 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.ബി.ഇ.എഫ്.ഐ ചങ്ങനാശ്ശേരി ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ടി.എസ്. നിസ്താർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ആൽഫ്രഡ് ആൻ്റണി അദ്ധ്യക്ഷനായ യോഗത്തിൽ ചന്ദ്രമോഹൻ. വി സ്വാഗതവും നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, കെ.ഡി. സുരേഷ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു അടുത്ത രണ്ട് കൊല്ലത്തെ ഭാരവാഹികളായി പ്രസിഡൻ്റ് : സിന്ധു ബി നായരെയുംസെക്രട്ടറി : ചന്ദ്രമോഹൻ വി യേയും 11 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. നവംബർ മൂന്ന് ഞായറാഴ്ച കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ (കുരുശുങ്കൽ ജംഗ്ഷൻ) ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് വി.പി.ശ്രീരാമൻ ഉദ്ഘാടനം ചെയ്യുന്നതാണ്.