ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു; കഴിഞ്ഞ വർഷം വായ്പയായി നൽകിയത് 24584 കോടി രൂപ

കോട്ടയം : 2023-24 സാമ്പത്തിക വർഷത്തിൽ കോട്ടയം ജില്ലയിൽ 24584 കോടി രൂപ ബാങ്കുകൾ ജില്ലയിൽ വായ്പ നൽകിയതായി കോട്ടയം ലീഡ് ബാങ്ക് ആയ എസ്ബിഐയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു. എസ്ബിഐ കോട്ടയം ഡപ്യൂട്ടി ജനറൽ മാനേജർ മനോജ്കുമാർ പത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു ഉത്ഘാടനം ചെയ്തു. കോട്ടയം എ.ഡി.എം . ബീന.പി. ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി. 9310 കോടി രൂപ കാർഷിക മേഖലയിലും 4355 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലും, 591 കോടി രൂപ ഇതര മുൻഗണന വയ്പാ മേഖലയിലും വിതരണം ചെയ്തു.

Advertisements

വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണവായ്പ മുതലായവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 10283 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 14256 കോടി രൂപയും മുൻഗണന വിഭാഗത്തിനാണ്. ജില്ലയിൽ 407 കോടി രൂപ വിദ്യാഭ്യാസ വയ്പയായും, 1782 കോടി രൂപ ഭവന വയ്പയായും, 514 കോടി രൂപ മുദ്ര ലോൺ വിഭാഗത്തിലും ഈ കാലയളവിൽ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ 37729 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 66381 കോടി രൂപയുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ് , ആർ.ബി.ഐ എൽ.ഡി.ഒ സബിത് സലിം, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫിസർ സുസമ്മ ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മിനിമോൾ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ . ജി എസ് സുനിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജയകൃഷ്ണൻ എന്നിവരും ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികളും ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.

Hot Topics

Related Articles