കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനം മികച്ചതാണെന്നു മന്ത്രി വി എൻ വാസവൻ. മുക്കുപണ്ട മാഫിയകൾ സമൂഹത്തിന് ആകെ വിപത്താണെന്നും, അവയെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി. എ .ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായ 25 ലക്ഷം രൂപ മന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ട സംഘടനയുടെ അംഗത്തിനായി സംഘടന വാങ്ങിയ പുതിയ വീടിൻറെ താക്കോൽദാനം ബഹു എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ബഹു എം പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ഗവൺമെൻറ് ചീഫ് വിപ്പ് പ്രൊ.എൻ.ജയരാജ്, മുൻസിപ്പൽ കൗൺസിലർ വിനു .ആർ. മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ ഗോപു, സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി ,വർക്കിംഗ് പ്രസിഡണ്ട് ഷാജു പുളിക്കൻ, സീനിയർ വൈസ് പ്രസിഡണ്ട് മാരായ കെ. ജെ ആൻറണി, എ. പി കൃഷ്ണകുമാർ, അനിൽ. ഡപൃട്ടി ജനറൽ സെക്രട്ടറി മാരായ പുഷ്പ കുമാർ, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനയുടെ പ്രസിഡണ്ടായി പി. എ ജോസിനെയും ജനറൽ സെക്രട്ടറിയായി കെ. കെ ഗോപുവിനെയും ട്രഷററായി ജയചന്ദ്രൻ മറ്റപ്പള്ളിയെയും വർക്കിംഗ് പ്രസിഡണ്ടായി ഷാജു പുളിക്കനെയും യോഗം തിരഞ്ഞെടുത്തു.