തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേയും തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്കും അനുമതിയുണ്ട്. മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്നത് ഒഴിവാക്കും. പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നല്കി. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭയിലാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ ബെവ്കോ ഔട്ട്ലെറ്റുകള്, ബാറുകളുടെ വിതരണം എന്നിവയുടെ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ബെവ്കോ ഔട്ട്ലെറ്റുകളുടെ ദൂരപരിധി കുറച്ചാണ് കൂടുതല്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കാനും മദ്യനയത്തില്‍ നിര്‍ദ്ദേശമുണ്ട്.