സംസ്ഥാനത്ത് ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ. ബാർകോഴ വൻ വിവാദമായതിന് പിന്നാലെയാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്ന തീരുമാനവും ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും സർക്കാർ പിൻവാങ്ങുന്നത്. എല്ലാ മാസവും ഒന്നാം തീയതി യുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുണ്ടെന്ന് സെക്രട്ടറി തല സമിതി കണ്ടെത്തുകയും ബാറുകളുടെ പ്രവർത്തനസമയത്തില്‍ ഇളവ് വേണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
വൻതോതില്‍ വിവാദങ്ങള്‍ക്ക് ഇടയിലാണ് ആരോപണങ്ങള്‍ക്ക് കരുത്തുപകരും എന്നതിനാല്‍ തല്‍ക്കാലം സർക്കാർ തീരുമാനത്തില്‍ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നത്. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടുത്തമാസം ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ബാഴ ആരോപണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. ബാർകോഴ ആരോപണത്തെ തുടർന്ന് എക്സൈസ്മന്ത്രിയായ എം ബി രാജേഷ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് തൃത്താലയിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയും ചെയ്തു.പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ബാർകോഴ ആരോപണത്തില്‍ കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കെഎസ്‌ഇബിസി മദ്യവിരുദ്ധ സമിതി പുതിയ മദ്യനയം സർക്കാരും അബ്കാരികളും തമ്മിലുള്ള തുടർച്ചയാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.