കോട്ടയം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ബോധവൽക്കരണവുമായി ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്‌ക്കൂൾ സംഘടിപ്പിക്കുന്ന ബസേലിയൻ വോക്കത്തോൺ നാളെ ആഗസ്റ്റ് 28 വ്യാഴാഴ്ച. രാവിലെ 6.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ് വോക്കത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്യും. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വോക്കത്തോൺ സ്‌ക്കൂൾ അങ്കണത്തിൽ സമാപിക്കും. വിദ്യാർത്ഥികൾക്കൊപ്പം കളക്ടറും വോക്കത്തോണിന്റെ ഭാഗമാകുമെന്ന് സ്‌ക്കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ.സജി യോഹന്നാൻ അറിയിച്ചു.
Advertisements