ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ  പുതുവർഷത്തിൽ പുതുവർണ്ണം പകർന്ന് ളാക്കാട്ടൂർ ഗവ.എൽ.പി.സ്കൂൾ : പാഠപുസ്തകത്തിലെ ചിത്രങ്ങൾ സ്കൂൾ ക്ലാസ് മുറിയിൽ 

കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ  പുതുവർഷത്തിൽ പുതുവർണ്ണം പകർന്ന് ളാക്കാട്ടൂർ ഗവ.എൽ.പി.സ്കൂൾ. 125 വയസ്സായ കലാലയ മുത്തശ്ശിക്ക് പുതുവർണ്ണം ചന്തം ചാർത്തുന്നു. പുതിയ പാഠപുസ്തകത്തിലെ വർണ്ണക്കാഴ്ചകൾ  കുഞ്ഞു മനസ്സുകളിലേക്ക് പകരുന്ന ചിത്രചനയ്ക്ക് ബസേലിയസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസാണ് തുടക്കമിട്ടത്. 

Advertisements

ഒന്ന്, മൂന്ന് ക്ലാസുകളിലെ പുതിയ പാഠപുസ്തകത്തിലെ ചിത്രങ്ങളുടെ നിറക്കൂട്ടിന് മേൽനോട്ടം നൽകുന്നത് ഗവ. എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീകാന്ത് പി. ആർ. ആണ്. ‘Perfection through participation’ എന്ന ലക്ഷ്യത്തോടെ രണ്ട് ഘട്ടങ്ങളിലായി നടന്ന ചിത്രരചന പൂർത്തിയായപ്പോൾ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസേലിയസ് കോളജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങളോടൊപ്പം സ്കൂളിലെയും സമീപ പ്രദേശത്തെയും 

ചിത്രരചനയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, സ്കൂളിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി നാല്പതോളം ആളുകൾ  പങ്കാളികളായി.  

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ വി പണിക്കർ, ഡോ. കൃഷ്ണ രാജ് എം.,  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത കുമാരി,  എന്നിവർ നേതൃത്വം നൽകി.  പ്രവേശനത്സവത്തിന് മുൻപ് ആദ്യഘട്ടം പൂർത്തിയായി. പാഠപുസ്തകത്തിലെ ചിത്രങ്ങൾ ചുവരുകളിൽ കണ്ട കുരുന്നുകളുടെ കൗതുകം ഏറെ ഹൃദ്യമായി. കുഞ്ഞുങ്ങൾക്കിത് വലിയ കൗതുക കാഴ്ചയായി.

Hot Topics

Related Articles