ബഷീർ അവാർഡ് പി എൻ ഗോപീകൃഷ്ണന് സമർപ്പിച്ചു

തലയോലപ്പറമ്പ് കഥകളുടെ സുൽത്താന്റെ പേരിലുള്ള പതിനേഴാമത് ബഷീർ അവാർഡ് പ്രശസ്ത ചെറുകഥാകൃത്ത് പി എൻ ഗോപീകൃഷ്ണന് സമർപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒട്ടുമിക്കവാറും കഥാപാത്രങ്ങൾ ജീവിച്ചിരുന്ന പാലാംകടവ് പ്രദേശത്ത്, മൂവാറ്റുപുഴയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ബഷീർ സ്മാരക മന്ദിരത്തിൽ ഒത്തുചേർന്ന പ്രൗഢ ഗംഭീര സദസ്സിന്റെ സാന്നിധ്യത്തിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജി ആർ ഇന്ദുഗോപൻ അവാർഡ് സമർപ്പിച്ചു. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. എഴുത്തുകാരനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫസർ എസ് കെ വസന്തൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് സ്വീകരിച്ചുകൊണ്ട് പി എൻ ഗോപികൃഷ്ണൻ സംസാരിച്ചു.ഇമ്മിണി ബല്ല്യ കഥാകാരന്റെ ജന്മ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ്തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് 2008 -ൽ ബഷീർ അവാർഡ് ഏർപ്പെടുത്തിയത്. 50000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. അനുദിനം വളർന്നുവരുന്ന അധികാരത്തിന്റെ വിവിധ രൂപങ്ങളെ സൂക്ഷ്മവും നിശിതവുമായി വിമർശിക്കുന്ന കവിതകളാണ് പി എൻ ഗോപികൃഷ്ണന്റെ കവിതകളെന്നും, ഓരോ കാലത്തെയും ഒന്നോ രണ്ടോ വാക്കുകളിൽ രേഖപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്യാദൃശമാണെന്നും അവാർഡ് സമർപ്പിച്ചുകൊണ്ട് ജി ആർ ഇന്ദുഗോപൻ പറഞ്ഞു. സാഹിത്യ സാംസ്കാരിക രംഗത്ത് കേരളത്തിലെ തന്നെ പ്രമുഖമായ ഒരു അവാർഡ് ആയി ബഷീർ അവാർഡ് മാറിക്കഴിഞ്ഞു. വിവിധ മേഖലകളിൽ പ്രഗൽഭരായ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്കാണ് 2008 മുതലുള്ള കാലഘട്ടത്തിൽ ഈ അവാർഡ് ലഭിച്ചിട്ടുള്ളതെന്നത് ഇതിന്റെ മഹിമ വർദ്ധിപ്പിക്കുന്നു. എൻ പ്രഭാകരൻ, റഫീഖ് അഹമ്മദ്, സാറാ ജോസഫ്, ബി രാജീവൻ, എൻ എസ് മാധവൻ, ആറ്റൂർ രവിവർമ്മ, സുഭാഷ് ചന്ദ്രൻ, കൽപ്പറ്റ നാരായണൻ,അഷിത, സെബാസ്റ്റ്യൻ, വി ജെ ജയിംസ്, ടി പത്മനാഭൻ, പ്രൊഫസർ എം കെ സാനു, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, ഇ സന്തോഷ് കുമാർ എന്നിങ്ങനെ ഈ മേഖലയിലെ കുലപതികൾക്കാണ് ബഷീർ അവാർഡ് ലഭിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. ചടങ്ങിൽ ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. വി കെ ജോസ്, ജോയിന്റ് സെക്രട്ടറി ടി എൻ രമേശൻ എന്നിവർ സംസാരിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ സംഗീത അധ്യാപിക നിമിഷ മുരളി അവതരിപ്പിച്ച സംഗീതാർച്ചന ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ സാംസ്കാരിക സാഹിത്യപ്രവർത്തകരും അധ്യാപകരും ഒത്തുചേർന്ന സദസ്സ് സാംസ്കാരിക സായാഹ്നത്തിന് മിഴിവേകി. ചിത്ര വിവരണം വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് ബഷീർ അവാർഡ് പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണന്, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജി ആർ ഇന്ദുഗോപൻ സമർപ്പിക്കുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.