“ഇത് സിനിമ നടൻ ബേസിലല്ല; വീട്ടില്‍ മീൻ വില്‍ക്കാൻ വരുന്ന യൂസഫ്‍ക്കാക്കയെന്ന് കുട്ടി”; രസകരമായ മറുപടി നൽകി താരം

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും സിനിമാ താരവുമാണ് ബേസില്‍ ജോസഫ്. സാമൂഹ്യ മാധ്യമങ്ങളില്‍ സരസമായി ഇടപെടുന്ന താരവുമാണ് ബേസില്‍ ജോസഫ്. ഒരു കുട്ടി ബേസില്‍ ജോസഫിനെ കുറിച്ച് പറഞ്ഞ കാര്യവും അതിന് നടൻ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബേസിലിനെ അറിയില്ല എന്ന് കുട്ടി പറയുന്ന വീഡിയോയ്‍ക്കാണ് രസകരമായ മറുപടിയുമായി ബേസില്‍ ജോസഫ് കമന്റ് ചെയ്‍തിരിക്കുന്നത്.

Advertisements

ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ ഉള്ളത്. മോഹൻലാല്‍ ചേട്ടനെയാണോ മമ്മൂട്ടി ചേട്ടനെയാണോ സുരേഷ് ഗോപി ചേട്ടനെയാണോ ബേസില്‍ ചേട്ടനെയാണോ ഇഷ്ടം എന്ന് അച്ഛൻ ചോദിക്കുന്നു. ബേസില്‍ ചേട്ടനോ അത് ആരാ പപ്പേ എന്ന് കുഞ്ഞ് തിരിച്ച് ചോദിക്കുന്നു. ബേസില്‍ എന്ന സിനിമ നടൻ ഇല്ലേ. മോള്‍ക്ക് അറിയത്തില്ലേ. കണ്ടിട്ടില്ലേ എന്ന് അച്ഛൻ ആരായുന്നു. ഇല്ലെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്ങനെ ആളെ കുറിച്ച് കേട്ടിട്ടേ ഇല്ലേ? ബേസില്‍ ജോസഫ് ചേട്ടനെ അറിയത്തില്ല. അങ്ങനെ ഒരു സിനിമ നടനുണ്ട് കേരളത്തില്‍ എന്നും അച്ഛൻ പറയുന്നു. പിന്നീട് ടാബെടുത്ത് ബേസില്‍ ജോസഫിന്റെ ഫോട്ടോയും അച്ഛൻ കുഞ്ഞിന് കാണിച്ചുകൊടുത്തിട്ട് ഇതാണ് ബേസില്‍ ജോസഫ് എന്ന് പറയുന്നു. ഞാൻ ഇത് എവിടെയോ കണ്ടിട്ടുണ്ട് എന്നായിരുന്നു കുഞ്ഞിന്റെ മറുപടി. ഏത് സിനിമയിലായെന്ന് അച്ഛൻ ചോദിക്കുന്നു. സിനിമയിലൊന്നും അല്ല പപ്പേ. 

ഇത് നമ്മുടെ വീട്ടില്‍ മീൻ വിക്കാൻ വരുന്ന യൂസഫ്‍ക്കാക്കയാണ് എന്നായിരുന്നു കുഞ്ഞിന്റെ മറുപടി. ഇതാണോ മീൻ വില്‍ക്കാൻ വരുന്ന യൂസഫ്‍ക്കാക്ക. ഇതാണ് സിനിമ നടൻ ബേസില്‍ ജോസഫ് ചേട്ടൻ എന്ന് അച്ഛൻ തിരുത്തുന്നു. ഇത് സിനിമാ നടനൊന്നുമല്ല. മീൻ വില്‍ക്കാൻ വരുന്ന ആളാണ് എന്ന് കുഞ്ഞ് പറയുന്നു. സ്‍കൂട്ടറിന്റെ പിറകില്‍ പെട്ടി കെട്ടി മീൻ വില്‍ക്കാൻ വരുന്ന ചേട്ടൻ എന്ന് കുഞ്ഞ് തറപ്പിച്ചു പറയുന്നു. എന്തായാലും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറി.

പിന്നാലെ ബേസിലും മറുപടിയുമായി എത്തി. എടീ മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം, രണ്ടു കിലോ മത്തിയും കൊണ്ടുവരാം എന്നായിരുന്നു താരത്തിന്റെ മറുപടി. തുടര്‍ന്ന് നിരവധി ആരാധകരും ആ വീഡിയോയ്‍ക്ക് കമന്റുമായി എത്തി. ഇതിന് പുറകിൽ കാശ് മുടക്കിയത് ടോവിനോ ചേട്ടൻ തന്നെ എന്നായിരുന്നു ഒരു കമന്റ്.

Hot Topics

Related Articles