ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍ : മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും രൂക്ഷം

ബാര്‍ബഡോസ്: ശനിയാഴ്ച ട്വന്റി 20 ലോകകപ്പ്  ഫൈനലിന് വേദിയായ ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍. കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിന് കാരണം. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍.

Advertisements

കാലാവസ്ഥ അനുകൂലമായി മാറിയാല്‍ തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്. കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ ഇന്ത്യ ഫൈനല്‍ വിജയിച്ചത് മുതല്‍ രാജ്യത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ തുടരുകയാണ്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് നീലപ്പടയുടെ വിജയം രാജ്യം ആഘോഷിക്കുന്നത്. ലോകകപ്പ് നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിന് ബോര്‍ഡിന്റെ വക 125 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles