കുവൈറ്റ് സിറ്റി: ഡ്യൂ ഡ്രോപ്സ് മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ബത്താർ വൈക്കത്തിനെ പ്രവാസി ലീഗൽ സെൽ അഞ്ചാം വാർഷിക പരിപാടിയിൽ ആദരിച്ചു.
കുവൈറ്റ് ഗുഡ് വിൽ അംബാസ്സഡറും എലൈറ്റ് ടീം മേധാവിയുമായ ഡോ. ഷൈഖാ ഉം റകാൻ അൽ സബയാണ് കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ആദരവ് നൽകിയത്. സുപ്രീം കോടതി എ ഒ ആറുമായ അഡ്വ. ജോസ് എബ്രഹാം മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ പ്രവാസി ലീഗ് സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ , ലോക കേരളസഭാംഗവും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡുമായ ബാബു ഫ്രാൻസിസ് , ജനറൽ സെക്രട്ടറി, ഷൈജിത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോയർ ജാബിർ അൽഫൈലാകാവി, ലോയർ തലാൽ താക്കി, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അസീം സെയ്ത് സുലൈമാൻ, മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിം, ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുസോവ്‌ന സുജിത്ത് നായർ, കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ബോർഡ് മെംബർ ലോയർ ഹൈഫ അൽ ഹുവൈദി, പ്ലേബാക്ക് സിങ്ങർ സിന്ധു രമേഷ് ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, ലീഗൽ ഡയറക്റ്റർ സെന്റർ, എന്നിങ്ങനെ വ്യത്യസ്ത തുറകളിൽപ്പെട്ട പ്രവാസി ഇന്ത്യകാരും, കുവൈറ്റ് സ്വദേശി പ്രമുഖരും പങ്കെടുത്തിരുന്നു.
കാൽ നൂറ്റാണ്ടായി കുവൈറ്റിലുള്ള ബത്താർ ബിസ്സിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വവും ഒ ഐ സി സി , കുവൈറ്റ് മലയാളി സമാജം, കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ, ഫിറ കുവൈറ്റ് ,ചിരിക്ലബ്ബ് കുവൈറ്റ് എന്നീ സംഘടനകളിൽ സജീവ സാന്നിധ്യമാണ്. കുവൈറ്റിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നു പ്രവൃത്തിച്ചു വരുന്നു.