തൃശൂർ: ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കന്‍ മരിച്ചു. കാറളം ചെമ്മണ്ട അങ്കണവാടിക്കു സമീപം താമസിക്കുന്ന ബൈജു (49) ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിന്‍റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു.
Advertisements
കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.